വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

മക്ക: മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി കുപ്പാച്ചെന്റെ വീട്ടിൽ സഫ്‌വാൻ (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മക്കയിലെ സായിദിൽ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ സഫ്‌വാൻ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മക്കയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ചെറിയബാവ, മാതാവ്: മൈമൂനത്, ഭാര്യ: ഹന്നത്. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ മക്ക കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്.

More Stories from this section

family-dental
witywide