മലപ്പുറം വളാഞ്ചേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. വീട്ടിൽ അതിക്രമിച്ച് കടന്ന മൂന്നുപേർ ബലാത്സംഗം ചെയ്തെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുൻപ് രാത്രിയിലാണ് സംഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി നാട്ടിലെത്തി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകൾ യുവതി പൊലീസിനു നൽകിയതായാണ് വിവരം. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്.

Malappuram Vaanchery Woman alleges gang raped

More Stories from this section

family-dental
witywide