രാത്രി ഫോൺ ഓൺ ആയി, കല്യാണ ചെക്കൻ വിഷ്ണുജിത്തിനെ ആറാം നാൾ ഊട്ടിയിൽ കണ്ടെത്തി

ഊട്ടി: മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിഷ്ണുജിത്ത് സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്‌പി പ്രതികരിച്ചു.

ഇന്നലെ രാത്രി കുനൂരിൽ വച്ച് ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. മകനെ കണ്ടെത്തിയതിൽ സന്തോഷമെന്ന് അമ്മ ജയ പറഞ്ഞു.

ഈ മാസം നാലിനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയായിരുന്നു വധു.

Also Read

More Stories from this section

family-dental
witywide