മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമയും ഭാര്യയുമടക്കം 10 പേർ വിമാനാപകടത്തിൽ മരിച്ചു

മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. തിരച്ചിൽ സംഘം വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ മൂടൽമഞ്ഞുള്ള വനത്തിൽ കണ്ടെത്തി.

മോശം കാലാവസ്ഥയെ തുടർന്ന് വടക്കൻ നഗരമായ എംസുസുവിൽ ഇറങ്ങാൻ കഴിയാതെ തലസ്ഥാനമായ ലിലോങ്‌വെയിലേക്ക് മടങ്ങിയ വിമാനമാണ് അപകടത്തിൽ പെട്ടത്.ചിലിമയും (51) മറ്റ് ഒമ്പത് പേരും സഞ്ചരിച്ച സൈനിക വിമാനം തിങ്കളാഴ്ചയാണ് അപ്രത്യക്ഷമായത്.

“വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. സെർച്ച് ആൻ്റ് റെസ്ക്യൂ ടീം വിമാനം കണ്ടെത്തി.” മലാവി പ്രസിഡൻ്റ് ലാസർ ചക്വേര രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. സംഭവം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

dental-431-x-127
witywide