ഒമാനിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന്‍ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസസ്ഥലത്ത് മരിച്ചത്.

ഹിജാരിയില്‍ കോഫിഷോപ്പ് നടത്തിവരികയായിരുന്നു. ആര്‍ഒപി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.