
കൊച്ചി മലയാളിയായ 10 വയസ്സുകാരൻ യു എസിൽ നിര്യാതനായി. ആലുവ റിഫാവില്ലയിൽ കെ.എ. റിഫാദിന്റെ മകൻ ഹാറൂൺ (10) ആണ് അന്തരിച്ചത്. കോട്ടപ്പുറം നമ്പൂരിമഠം കുടുംബാംഗമാണ്. മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിയുടെ പൗത്രൻ മുൻ വാണിജ്യ വകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അൽത്താഫിന്റെ മകനാണ് കുട്ടിയുടെ പിതാവ് റിഫാദ്. മാതാവ് ഷെബ്രീൻ. ഖബറടക്കം ബുധനാഴ്ച ബോസ്റ്റണിൽ നടക്കും.













