പള്ളിമേടയിലെ പീഡനം; മലയാളി വൈദികന്റെ ശിക്ഷ 20 വര്‍ഷം കഠിന തടവാക്കി കേരള ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ കുറ്റവാളിയായ എറണാകുളം പുത്തന്‍വേലിക്കര കുരിശ്ശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്ന തൃശൂര്‍ പൂമംഗലം അരിപ്പാലം പതിശ്ശേരിയില്‍ ഫാ.എഡ്വിന്‍ ഫിഗരസിന്റെ ശിക്ഷ 20 വര്‍ഷമാക്കി കേരള ഹൈക്കോടതി വിധിച്ചു. 

ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനി കൂടിയായിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ ഫാ.എഡ്വിന് ജീവിതാവസാനം വരെ ശിക്ഷ എന്നായിരുന്നു വിചാരണ കോടതി വിധി. ഇത് ഭാഗികമായി ശരിവച്ച കേരള ഹൈക്കോടതി ശിക്ഷാ കാലയളവ് 20 വര്‍ഷമാക്കി പരിഷ്കരിച്ചു. ഈ കായലളവില്‍ കുറ്റവാളിക്ക് യാതൊരു ഇളവും നല്‍കരുതെന്നും  ജസ്റ്റിസുമാരായ പിബി സുരേഷ്കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഹൈക്കോടതി വിധിച്ചു.

കുറ്റവാളിയായ പുരോഹിതനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗരസിനെ കോടതി വെറുതെ വിട്ടു.

2015 ജനുവരി 12 മുതല്‍ മാര്‍ച്ച് 28 വരെ പലപ്പോഴായി പള്ളിമേടയില്‍ വിളിച്ചുവരുത്തി ഫാ. എഡ്വിന്‍ ഫിഗരസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിന്റെ പിറ്റേദിവസം വിദേശത്തേക്ക് മുങ്ങിയ എഡ്വിന്‍ പിന്നീട് തിരിച്ചെത്തി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കുറ്റവാളിയായി കണ്ടെത്തിയ എഡ്വിന് ജീവിതാവസാനം വരെ തടവ് ശിക്ഷയും ഇത് കൂടാതെ പത്ത് വര്‍ഷത്തെ ശിക്ഷയുമാണ് വിചാരണ കോടതി നല്‍കിയത്. ഇത് പരിഷ്കരിച്ചാണ് 20 വര്‍ഷത്തെ കഠിന തടവിന് ഹൈക്കോടതി ശിക്ഷിച്ചിരിക്കുന്നത്. 

Malayali christian priest who raped a minor girl has been sentenced to 20 year in Jail

More Stories from this section

family-dental
witywide