
കോട്ടയം: സൂറത്തില്‍ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കോട്ടയം, കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) വാണ് സൂറത്തില്‍ റിംഗ് റോഡില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍ മരിച്ചത്. ഷോപ്പിംഗിനായി സൂറത്തില്‍ എത്തിയതായിരുന്നു രഞ്ജിത്ത്. ഏഴാം നിലയിലെ ലിഫ്റ്റ് സ്വച്ച് അമര്‍ത്തിയപ്പോള്‍ ഡോര്‍ തുറന്നു.
പക്ഷെ ലിഫ്റ്റ് വന്നിട്ടില്ലായിരുന്നു. ലിഫ്റ്റ് വന്നെന്ന് കരുതി കയറിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മൃതദേഹം ഇപ്പോള്‍ സൂറത്ത് സ്മിമര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട വാര്‍ത്ത അറിഞ്ഞ ഉടന്‍ കേരളാ സമാജം സൂറത്ത് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തുകയും നടപടി ക്രമങ്ങളില്‍ സഹായിക്കുകയും ചെയ്തു.
പോസ്റ്റ് മോര്‍ട്ടം, പൊലീസ് നടപടികള്‍ പുര്‍ത്തിയാക്കി നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.













