മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൂസ്റ്റണില്‍ മലയാളി മുങ്ങിമരിച്ചു

ഹൂസ്റ്റണ്‍: മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി ഹൂസ്റ്റണില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ പൗലോസിന്റെയും സാറാമ്മയുടെയും മകന്‍ ജോര്‍ജ് വി. പോളിനെ (അനി,56) ആണ് ഹൂസ്റ്റണില്‍ വീട്ടിലുള്ള നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. മകന്‍ രക്ഷപ്പെട്ടു. ഭാര്യ: കേയ. മക്കള്‍: ബ്രയാന്‍, സാറ. സംസ്‌കാരം പിന്നീടു ഹൂസ്റ്റണില്‍ നടക്കും.

More Stories from this section

family-dental
witywide