ഹോസ്റ്റലിൽനിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലിരിക്കെ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

ഹരിപ്പാട്: ഡൽഹിയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. ഹരിപ്പാട് ചേപ്പാട് സ്വദേശിനി പ്രവീണ (20) യാണ് മരിച്ചത്. ഡൽഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു പ്രവീണ. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം സ്ഥിരീകരികച്ചത് .

ജൂൺ ആദ്യം ഹോസ്റ്റലിൽ നിന്നാണ് പ്രവീണക്ക് ഭക്ഷ്യവിഷബാധയേറ്റത്. മുപ്പതു പേരിലധികം വിദ്യാർഥികൾ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹരിയാണയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്, പരുമല എന്നീ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരാവസ്ഥായിലായതിനെത്തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പ്രവീണ ചാപാട് കുന്നേല്‍ സ്വദേശികളായ പ്രദീപിന്റേയും ഷൈലജയുടേയും മകളാണ്. പ്രദീപ-ഷൈലജ ദമ്പതികൾ ഹരിയാണയിലെ ഇസാറിൽ സ്ഥിരതാമസമാണ്. സംസ്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പിൽ നടക്കും.

More Stories from this section

family-dental
witywide