
ദുബായ്: ദുബായ് എമിറേറ്റില്‍ മലയാളിയെ പാക്കിസ്ഥാന്‍ സ്വദേശികളായ രണ്ട് പേര്‍ ചേര്‍ന്ന് കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60) ആണ് കൊല്ലപ്പെട്ടത്. അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പാക് ജീവനക്കാരായ രണ്ട് പേരാണ് കൊലപാതകം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ ശാസിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
കൊലപാതകത്തില്‍ മൂന്നാമതൊരാള്‍ കൂടി പങ്കുചേര്‍ന്നിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. കേസിലെ പ്രതിയായ ഇയാള്‍ നാടുവിട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ‘ടി സിങ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലെ പിആര്‍ഒ ആയിരുന്ന അനില്‍കുമാര്‍. 36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ്.
ഈ മാസം രണ്ട് മുതല്‍ അനില്‍കുമാറിനെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം നാളെ മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുമെന്ന് സഹോദരന്‍ അശോക് കുമാര്‍ അറിയിച്ചു. അശോക് കുമാറും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്.