
റാസൽഖൈമ: റാസൽഖൈമയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് നഖീലിലെ താമസകെട്ടിടത്തിലെ പത്താം നിലയിൽനിന്ന് വിഴുകയായിരുന്നു. ഹോട്ടൽ ജീവനക്കാരിയായിരുന്നു ഗൗരി. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിനുമുന്നിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.
സഹപ്രവർത്തകരുടെ കൂടെയാണ് ഗൗരി താമസിച്ചിരുന്നത്. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. പിതാവ് മധുസൂദനൻ മാധവൻപിള്ള മാതാവ് രോഹിണി പെരേര. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി. സംസ്‌കാരം റാസൽഖൈമയിൽ.
Malayali woman dies after fell from building in ras-al-khaimah