അഞ്ച് ദിവസത്തെ സന്ദര്‍ശനം; മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

ഡല്‍ഹി: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും മാലദ്വീപിനും ഇടയിലുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിനിടെ രണ്ടാമത്തെ സന്ദര്‍ശനവും ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനവുമാണ് മുയിസുവിന്റേത്.

സന്ദര്‍ശനത്തിനിടെ ഡല്‍ഹിക്ക് പുറമെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളില്‍ മുയിസു പങ്കെടുക്കും. മുഹമ്മദ് മുയിസുവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുഹമ്മദ് മുയിസുവും ഓഗസ്റ്റ് 10ന് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ മാലദ്വീപിലെത്തിയത്. മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളില്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സൈനീകര്‍ രാജ്യം വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സൈനീകര്‍ക്ക് പകരം സാധാരണ ഉദ്യോസ്ഥരെയാണ് പകരം നിയമിച്ചത്.

More Stories from this section

family-dental
witywide