
ന്യൂഡല്‍ഹി: തന്റെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ”നമ്മുടെ പരമാധികാരത്തില്‍ ഇടപെടാനോ തുരങ്കം വയ്ക്കാനോ ഒരു രാജ്യത്തെയും” ദ്വീപ് രാഷ്ട്രം അനുവദിക്കില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. മെയ് 10 നകം ഇന്ത്യന്‍ സൈന്യം മാലിദ്വീപ് വിടുമെന്ന് ന്യൂഡല്‍ഹിയും മാലെയും സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദ്വീപ് രാഷ്ട്രത്തിലെ മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്ഫോമുകളിലൊന്നിലെ ഇന്ത്യന്‍ സൈനികര്‍ മാര്‍ച്ച് 10 നകം പുറപ്പെടുമെന്നും മറ്റ് രണ്ടിലുള്ളവര്‍ മെയ് 10 ഓടെ പിന്‍വാങ്ങുമെന്നും പ്രസിഡന്റ് മുയിസു പറഞ്ഞു. ‘രാജ്യത്തിന്റെ അന്തര്‍ഭാഗം ചാര്‍ട്ട് ചെയ്യുന്നതിന് ഇന്ത്യയുമായുള്ള കരാര്‍ പുതുക്കില്ലെന്നും മാലിദ്വീപ് വ്യക്തമാക്കി.
Tags: