മോദിയുടെ ഗ്യാരണ്ടി കലാപം മാത്രമെന്ന് ബംഗാൾ മുഖ്യമന്ത്രി, ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത

ഗുവാഹത്തി: ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. മോദി സർക്കാരിന്‍റെ ഗ്യാരണ്ടി കലാപം മാത്രമാണെന്ന് മമത കുറ്റപ്പെടുത്തി. ഇത്രയും ദുഷിച്ച ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഭീകരമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത് മോദി ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് കരുതുന്നില്ലെന്നും മമത അസമില്‍ പറഞ്ഞു.

അതേസമയം കൂച്ച്ബിഹാറിലേക്കുള്ള ബംഗാള്‍ ഗവർണർ ആനന്ദബോസിന്‍റെ സന്ദ‌ശനം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. 18, 19 തീയ്യതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് ഗവർണർ കൂച്ച് ബിഹാറിലേക്ക് പോകാനിരുന്നത്.

mamata banerjee against pm modi