‘നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത് വഴിപാടുകൾ സമർപ്പിക്കാം’; പരിഹാസവുമായി മമത ബാനർജി

ന്യൂഡൽഹി: തന്റെ ജനനം ജൈവികമല്ലെന്നും ദൈവം നേരിട്ട് പറഞ്ഞയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത്, വഴിപാടുകൾ സമർപ്പിക്കാമെന്നായിരുന്നു മമത ബാനർജിയുടെ പരിഹാസം. കൊൽക്കത്തയിലെ ബരാസത്തിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

“ഒരാൾ പറയുന്നു, അദ്ദേഹം (പ്രധാനമന്ത്രി മോദി) ദൈവങ്ങളുടെ ദൈവമാണ്. ഭഗവാൻ ജഗന്നാഥൻ തൻ്റെ ഭക്തനാണെന്നാണ് ഒരു നേതാവ് പറയുന്നത്,” ബരാസത്തിൽ നടന്ന റാലിയിൽ മമത ബാനർജി പറഞ്ഞു.

“ദൈവമായ ഒരാൾ രാഷ്ട്രീയത്തിൽ വരരുത്. ദൈവം കലാപം ഉണ്ടാക്കരുത്. ഞങ്ങൾ അദ്ദേഹത്തിന് ക്ഷേത്രം ഉണ്ടാക്കി പ്രസാദവും പൂക്കളും മധുരപലഹാരങ്ങളും സമർപ്പിക്കും, അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന് ധോക്ല പോലും നൽകും,” മമത ബാനർജി പറഞ്ഞു.

More Stories from this section

family-dental
witywide