അപകടം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തിൽ ഗുരുതര പരിക്ക്. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം തൃണമൂല്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മമതയുടെ പരിക്ക് ഗുരുതരമാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് മമതക്ക് പരിക്കേറ്റതെന്നാണ് വിവരം. കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് ബംഗാൾ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Mamata Banerjee suffers major injury in accident, admitted to hospital

More Stories from this section

family-dental
witywide