കുടുംബസമേതം കൂട്ടുകാരെത്തി; സുരേഷ് ഗോപിയുടെ മകള്‍ക്ക് ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹലന്‍ലാലും. ഭാഗ്യയുടെ വിവാഹത്തലേന്ന് ഇരുവരും കുടുംബസമേതം എത്തി. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം സൂപ്പർതാരങ്ങളും കുടുംബവും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുരേഷ് ഗോപി, ഭാര്യ രാധിക, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സുരേഷ് ഗോപിയുടെ മക്കളായ മാധവ്, ഭാഗ്യ, ഗോകുല്‍, ഭാവ്‌നി എന്നിവരെ ചിത്രത്തില്‍ കാണാം.

ജനുവരി 17ന് ഗുരുവാരയൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ അടക്കമുള്ള താരങ്ങൾ പങ്കെടുക്കുമെന്നാണ് വിവരം. അടുത്ത ദിവസം സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും ചടങ്ങുകളുണ്ട്.

ഭാഗ്യയുടേയും ശ്രേയസിന്റേയും വിവാഹവത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തി. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ.