
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്യാമള (76), സാബു ലാൽ (50) എന്നിവരാണ് മരിച്ചത്. ശ്യാമളയെ കൊലപ്പെടുത്തി ബാബു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിലെ വാടക വീട്ടിൽ രാവിലെ ഏഴരയോടെ ജോലിക്കാരി എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
അർബുദ ബാധിതയായ ഭാര്യ ഒരു മാസം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. സാബു ലാലിന്‍റെ മൃതദേഹം തൂങ്ങിയ നിലയിലും ശ്യാമള നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. അമ്മയെയും കൊണ്ടു പോകുന്നുവെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Man and Mother in law found dead in home












