പെൺകുട്ടികളുടെ ഹോസ്റ്റലിൽ എയർഹോളിലൂടെ ഒളിക്യാമറ, ദൃശ്യം പകർത്താൻ ശ്രമം, പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഒളിക്യാമറ സ്ഥാപിച്ച് ​ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നന്തന്‍കോട്ടെ വനിതാ ഹോസ്റ്റലിലാണ് സംഭവം. നന്തന്‍കോട് സ്വദേശി അനില്‍ദാസി(37)നെയാണ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇയാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി രഹസ്യമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഹോസ്റ്റല്‍ കെട്ടിടത്തിലെ എയര്‍ഹോളിലൂടെ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്താനായിരുന്നു പ്രതിയുടെ ശ്രമമെന്നും പെൺകുട്ടികൾ പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടികള്‍ പൊലീസിനെ വിവരമറിയിച്ചു.

Man arrested for installing mobile camera in girl’s hostel

More Stories from this section

family-dental
witywide