
തിരുവനന്തപുരം: ട്രെയിനിലെ ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്ത് പുരുഷ യാത്രക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിലിലെ ലേഡീസ് കമ്പാർട്ട്‌മെന്റിലാണ് പുരുഷ യാത്രക്കാരൻ സഞ്ചരിക്കാൻ ശ്രമിച്ചത്. സ്ത്രീകൾ പരാതി ഉന്നയിച്ചെങ്കിലും ഇയാൾ മാറാൻ കൂട്ടാക്കിയില്ല. ഇതോടെ വനിതാ ടി ടി ഇ സ്ഥലത്തെത്തി മാറാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ കുലുങ്ങിയില്ല. പ്രതി വനിതാ ടി ടി ഇയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നീട് ടി ടി ഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തടഞ്ഞപ്പോൾ കയ്യേറ്റത്തിനും മുതിർന്നപ്രതിയെ കായംകുളത്ത് വച്ച് ആർ പി എഫ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.