
ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ അതിക്രമിച്ച് കയറി കളക്ഷൻ ഏജന്റായ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലാണ് സംഭവം. മായാദേവി എന്ന കളക്ഷൻ ഏജന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ സഹോദരിയുടെ ഭർത്താവ് സുരേഷ് കുമാർ എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ ജീവനക്കാർ പിടിച്ചുമാറ്റിയതിനാൽ അപകടമൊഴിവായി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു മായാദേവിക്ക് നേരെ ഇയാൾ ആക്രമണം നടത്തിയത്.
Man attempt to kill sister in law in Alappuzha