കർണാടക ഹൈക്കോടതിയിൽ നാടകീയ രം​ഗങ്ങൾ, കർണാടക ചീഫ് ജസ്റ്റിസിന് മുന്നിൽ കഴുത്തറുക്കാൻ യുവാവിന്റെ ശ്രമം

ബെംഗളൂരു: കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് നിലയ് വിപിൻചന്ദ്ര അഞ്ജാരിയയുടെ മുന്നിൽ യുവാവ് കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൈസൂരു സ്വദേശിയായ ശ്രീനിവാസാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ, ചീഫ് ജസ്റ്റിസ് നോക്കി നിൽക്കെയായിരുന്നു സംഭവം. ഇയാൾ ചികിത്സയിലാണെന്നും സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഹൈക്കോടതി വളപ്പിലെ സുരക്ഷാ വീഴ്ചയിൽ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. എങ്ങനെയാണ് മൂർച്ചയുള്ള വസ്തു അകത്ത് കൊണ്ടുവരുന്നതെന്ന് ചുമതലയുള്ളവരോട് ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകൾ രേഖപ്പെടുത്താനും അദ്ദേഹം പൊലീസിനോട് ഉത്തരവിട്ടു.

man attempt to slit his throat infront of Chief justice of karnataka hc

More Stories from this section

family-dental
witywide