കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് കൂവല്‍; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍ പ്രതിഷേധം. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍ വേദിക്ക് പുറത്തായിരുന്നു യുവാവിന്റെ പ്രതിഷേധം. എന്നാല്‍ എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല.

റോമിയോ എം. രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്. ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മ്യൂസിയം പൊലീസ് പറയുന്നു.