പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമായി, ഗർഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഹൂസ്റ്റണിൽ ഭർത്താവിന് പിടിവീണു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഗർഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളി‌ഞ്ഞതോടെ ഭർത്താവിന് പിടിവീണു. ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ലീ മോംഗേഴ്സൺ ഗില്ലി (38) യാണ് ഭാര്യ ക്രിസ്റ്റ ഗില്ലിയെ (38) കൊലപ്പെടുത്തിയതിന് പിടിയിലായത്. ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.

ക്രിസ്റ്റ ഗില്ലിയുടെ മരണം ആത്മഹത്യയെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ക്രിസ്റ്റ ഗില്ലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രിസ്റ്റ ഗില്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ലീ മോംഗേഴ്സൺ ഗില്ലി കുടുങ്ങിയത്.

38 കാരിയായ ക്രിസ്റ്റ മരിക്കുമ്പോൾ ഒൻപത് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് മെഡിക്കൽ എക്സാമിനറുടെ ഓഫിസ് അറിയിച്ചു. ലീയും ക്രിസ്റ്റയും അവരുടെ രണ്ട് കുട്ടികളുമായി എട്ടാം സ്ട്രീറ്റിന് സമീപമുള്ള ആൾസ്റ്റൺ സ്ട്രീറ്റിലെ ഹൈറ്റ്‌സ് ഹോമിലാണ് താമസിച്ചിരുന്നത്. ഭാര്യ ആത്മഹത്യ ചെയ്തെന്നാണ് ലീ മോംഗേഴ്സൺ ഗില്ലി ആദ്യം അറിയിച്ചിരുന്നത്. ക്രിസ്റ്റ ഗില്ലിയുടെ മുഖത്ത് ചതവുകളും മുറിവുകളും കണ്ടതോടെയാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഇതാണ് ഭ‍ർത്താവിനെ ജയലറയിലാക്കിയത്.

More Stories from this section

family-dental
witywide