മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുവന്നു; പ്രയര്‍ഹാളില്‍ യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുവന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാമം ശാലോം പ്രാര്‍ത്ഥനാലയത്തിനുള്ളിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. അമിത മദ്യപാനം നിര്‍ത്തുന്നതിനായി അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശ്യാമിനെ പ്രാര്‍ത്ഥനാലയത്തിലെത്തിച്ചത്.

ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് പ്രയര്‍ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

More Stories from this section

family-dental
witywide