ജോലിക്കിടെ തേനിച്ചയുടെ കുത്തേറ്റു, ആശുപത്രി ചികിത്സയിലും രക്ഷയില്ല; ജീവൻ നഷ്ടമായി

ഇടുക്കി: ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു. ഇടുക്കി പൂപ്പാറക്ക് സമീപം കോരംപാറയിലാണ് സംഭവം. തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ്തേനീച്ചയുടെ കുത്തേറ്റ് ജീവൻ നഷ്ടമായത്.

കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. നായ്ക്കന്നൂർ സർക്കാർ ആശുപത്രിയിൽ നിന്നും തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും.

man died after being stung by a bee at idukki