
പൂച്ചാക്കല്‍: ഒമാനില്‍ വെള്ളപ്പൊക്കത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചേര്‍ത്തല അരൂക്കുറ്റി പഞ്ചായത്ത് നദുവത്ത് നഗര്‍ തറാത്തോട്ടത്ത് വലിയവീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ അബ്ദുല്ല വാഹിദ് (28) ആണ് മരിച്ചത്. ബര്‍ക്കയിലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വാഹിദ് തിങ്കളാഴ്ച വാഹനവുമായി സൂറിൽ പോയി മടങ്ങിവരുന്നതിനിടെ ഇബ്രക്കടുത്തുവെച്ച് കുത്തിയൊലിക്കുന്ന വാദിയിൽ അകപ്പെടുകയായിരുന്നു. വാഹിദിന്റെ കൂടെയുണ്ടായിരുന്ന സ്വദേശി പൗരൻ രക്ഷപ്പട്ടു.
വാഹിദിന്റെ വിവാഹനിശ്ചയം 16- ന് നടത്തുവാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനോടനുബന്ധിച്ച് നാട്ടിലേക്ക് വരാന്‍ തയ്യാറെടുപ്പ് നടത്തി വരികെയാണ് അപകടമുണ്ടായത്.
പിതാവ്: ഇബ്രാഹിം. മാതാവ്: ബൽകീസ്. സഹോദരി: വാഹിദ. കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്.