കൊല്ലത്ത് അച്ഛനെയും മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പട്ടത്താനത്ത് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. പട്ടത്താനം സ്വദേശി ജവഹര്‍ നഗറില്‍ താമസിക്കുന്ന ജോസ് പ്രമോദ് (41), മകന്‍ ദേവനാരായണന്‍ (9), ദേവനന്ദ (4) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

താനും കുഞ്ഞുങ്ങളും മരിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്നലെ ഭാര്യയ്ക്കും സഹോദരിക്കും ജോസ് പ്രമോദ് സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു. പ്രമോദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് രാവിലെ വീട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌റ്റെയര്‍കേസിന്റെ കൈവരിയിലാണ് കുട്ടികളുടെ മൃദേഹങ്ങള്‍ കണ്ടെത്തിയത്. മുറിക്കുള്ളിലായിരുന്നു ജോസ് പ്രമോദിന്റെ മൃതദേഹം.

കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. സംഭവസമയം ഇവര്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പുകള്‍ നടത്തുകയാണ്.

More Stories from this section

family-dental
witywide