
പാലക്കാട്: പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കാവശ്ശേരി സ്വദേശിയായ രാജേഷാണ് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി രാജേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
തുടര്‍ന്ന് പരാതി ഒത്തുതീര്‍പ്പാക്കി. തുടർന്ന് സ്റ്റേഷനിൽ നിന്ന് രാജേഷ് പോയി. പിന്നീട് മണ്ണെണ്ണയുമായി തിരിച്ചെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ ബന്ധപ്പെടുക)
man tries to kills self inside police station














