
പാലക്കാട്: പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട കൊമ്പനായ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. മംഗലാംകുന്ന് ആനത്തറവാട്ടിലെ കൊമ്പനായ അയ്യപ്പൻ രാത്രി 8.15 ഓടെയാണ് ചരിഞ്ഞത്. കഴിഞ്ഞ കൂറേ നാളായി അവശതയിലായിരുന്ന അയ്യപ്പൻ ചികിത്സയിലിരിക്കെയാണ് ജീവൻ വെടിഞ്ഞത്. കാലിലെ പരിക്കാണ് മംഗലാംകുന്ന് അയ്യപ്പനെ തളർത്തിയത്. ഏറെക്കുറെ എട്ട് മാസത്തിലേറായി അയ്യപ്പൻ ചികിത്സയിലായിരുന്നു. ഈ കാലയളവിൽ അയ്യപ്പനെ ഉത്സവങ്ങളിലൊന്നും കൊണ്ടുപോയിട്ടില്ല.
ചെറായി, ചക്കുമലശ്ശേരി ഉത്സവങ്ങളിലെ തലപ്പൊക്ക മത്സരങ്ങളിൽ പല തവണ കിരീടം ചൂടിയ അയ്യപ്പനെ 1992 ലാണ് മംഗലാംകുന്നിലെ എം എ പരമേശ്വരനും സഹോദരൻ എം എ ഹരിദാസനും ബിഹാർ സോൺപൂരിലെ മേളയിൽ നിന്നും വാങ്ങിയത്. അങ്ങനെ മംഗലാംകുന്ന് ആനത്തറവാട്ടിലെ അയ്യപ്പനായ കൊമ്പൻ ആനപ്രേമികളുടെ പ്രിയപ്പെട്ടവനായിരുന്നു.
Mangalamkunnu ayyappan elephant passed away
Tags: