
ഇംഫാൽ: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മണിപ്പുരില്‍ വ്യാപക സംഘര്‍ഷം. ഇന്നർ മണിപ്പുർ മണ്ഡലത്തിലെ 11 ബൂത്തുകളിൽ സംഘര്‍ഷം കാരണം വോട്ടെടുപ്പ് തടസപ്പെട്ടു. ഈ 11 ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിങ് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെയാണ് റീപോളിങ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മാസങ്ങളായി നിലനിൽക്കുന്ന സംഘർഷം അടങ്ങിയിട്ടില്ലാത്ത മണിപ്പുരിൽ മറ്റ് തടസങ്ങളെ അവഗണിച്ച് വോട്ടു രേഖപ്പെടുത്താൻ ജനങ്ങൾ പോളിങ് സ്റ്റേഷനുകളിലെത്തി. സംസ്ഥാനത്ത് 63.13 ശതമാനം പോളിങ് രേഖപ്പെടുത്തി. ശനിയാഴ്ച മൊയ്‌രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം തട്ടിക്കൊണ്ടുപോയി.
കോണ്‍ഗ്രസ് എജന്റ്റ് ആണെന്ന് ഉറപ്പുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ബൂത്തുകൾ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്‌റ്റേഷനുകളിൽ റീപോളിങ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.















