ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മനീഷ് സിസോദിയക്ക് മൂന്ന് ദിവസത്തെ ജാമ്യം

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ അറസ്റ്റിലായ മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഡൽഹി കോടതി തിങ്കളാഴ്ച മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അനന്തരവളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം.

അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഫെബ്രുവരി 13 മുതൽ 15 വരെ മനീഷ് സിസോദിയയ്ക്ക് പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ഇളവ് അനുവദിച്ചു.

ഡൽഹി മദ്യനയ കേസിൽ 2023 ഫെബ്രുവരി 26 ന് ആണ് സി ബി ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്, തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മാർച്ച് 26 ന് കേസിൽ മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്.

ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തി സി ബി ഐ അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെ മദ്യനയം സർക്കാർ പിൻവലിച്ചത്. മദ്യനയ രൂപീകരണത്തിൽ കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങൾക്ക് 12% ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സി ബി ഐ കണ്ടെത്തിയിരുന്നു.