മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് : കെ സുരേന്ദ്രന് തിരിച്ചടി; കാസര്‍കോട് സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് നടപടി.

വിചാരണയ്ക്കു മുമ്പേ തീര്‍പ്പുകല്പിക്കുന്ന രീതിയാണുണ്ടായത്. മൊഴികളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ സാക്ഷിക്ക് അത് വിചാരണക്കോടതിയില്‍ വിശദീകരിക്കാവുന്നതാണെന്നും അതിനുള്ള അവസരം നല്‍കിയില്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു. മാത്രമല്ല, പ്രോസിക്യൂഷന്‍ രേഖകളേക്കാള്‍, പ്രതികള്‍ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചതെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഈ മാസം ആദ്യവാരമാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കാസര്‍കോട് ജില്ല സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. കെ.സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന് അപരനായി ബി എസ് പിയിലെ കെ സുന്ദര പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ അനുയായികള്‍ സുന്ദരയെ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി. പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപ വിലയുള്ള മൊബൈല്‍ ഫോണും കോഴ നല്‍കി അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിച്ചതായും കേസില്‍ ആരോപിക്കുന്നു.

More Stories from this section

family-dental
witywide