ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. വിവാദ കൊടുങ്കാറ്റുകള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ എംആര്‍ അജിത് കുമാറിനെ മാറ്റിയാണ് മനോജ് എബ്രഹാമിനെ നിയമിച്ചത്. നിയമന ഉത്തരവിറങ്ങിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതലകളിലേക്കെത്തുന്നത്.

ഇന്ന് പി വിജയന്‍ ഇന്റലിജന്‍സ് എഡിജിപിയായി സ്ഥാനമേറ്റെടുത്തതോടെ സ്ഥാനം ഒഴിഞ്ഞ് മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇന്റലിജന്‍സ്, ക്രമസമാധാനം എന്നീ സുപ്രധാനചുമതലകള്‍ ഒരുമിച്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മനോജ് എബ്രഹാം സര്‍ക്കാരിനെ അറിയിച്ചിരുന്നു.

മുന്‍ എഡിജിപി എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

More Stories from this section

family-dental
witywide