ഒളിമ്പിക്‌സ് കഴിഞ്ഞു, ഇനി മനു ഭാക്കര്‍ – നീരജ് ചോപ്ര വിവാഹം? പ്രതികരിച്ച് മനു ഭാക്കറിന്റെ പിതാവ്‌

2024 ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി തിളങ്ങിയ രണ്ടുപേരായിരുന്നു മനു ഭാക്കറും നീരജ് ചോപ്രയും. ഇന്ത്യയുടെ എയ്സ് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും പിസ്റ്റള്‍ ഷൂട്ടര്‍ മനു ഭാക്കറും മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യക്ക് കരുത്തായിരുന്നു. ഒളിമ്പിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയ വനിതാ താരവും മനുവായിരുന്നു. വ്യത്യസ്ത ഷൂട്ടിംഗ് ഇനങ്ങളില്‍ മനു ഇരട്ട വെങ്കല മെഡലുകള്‍ നേടിയപ്പോള്‍, നീരജ് പാരീസില്‍ വെള്ളി നേടി.

അതേസമയം മനു ഭാക്കറിനെയും നീരജിനെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു പിന്നീട് സൈബറിടം കണ്ടത്. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നടക്കമാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. പാരീസ് ഗെയിംസിന്റെ സമാപനത്തിന് ശേഷമുള്ള ഒരു പരിപാടിയില്‍ നീരജും മനുവും അമ്മയും പങ്കെടുക്കുകയും മൂവരും സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടെയാണ് ചര്‍ച്ചകള്‍ ബലപ്പെട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച ‘വിവാഹം വരെ’ എത്തുകയായിരുന്നു. നീരജിന്റെയും മനുവിന്റെയും വിവാഹത്തിന് വവൈകാതെ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.

എന്നാലിപ്പോള്‍ മനുവിന്റെ പിതാവ് തന്നെ വാര്‍ത്തകളെ തള്ളി എത്തിയിരിക്കുകയാണ്. പ്രചരിക്കുന്നത് സത്യമല്ലെന്നും വിവാഹത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും മനുവിന്റെ പിതാവ് വ്യക്തമാക്കി. മാത്രമല്ല, മകള്‍ ചെറുപ്പമാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാറായിട്ടില്ലെന്നും പിതാവ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളില്‍, മനുവിന്റെ അമ്മയും നീരജും തമ്മില്‍ സംസാരിക്കുകയും നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി. അതിനു മറുപടിയായി മനുവിന്റെ അമ്മ നീരജിനെ മകനായാണ് കരുതുന്നതെന്നും അതിനാലാണ് ഇരുവരും തമ്മിലുള്ള അടുപ്പമെന്നും മനുവിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide