പാരീസ് ഒളിമ്പിക്സ് : സമാപന ചടങ്ങില്‍ മനു ഭാക്കര്‍ ഇന്ത്യന്‍ പതാകയേന്തും

പാരീസില്‍ നടക്കുന്ന 2024 ഒളിമ്പിക്സിന്റെ സമാപന ചടങ്ങില്‍ ഷൂട്ടിംഗ് താരം മനു ഭാക്കര്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ ഒളിമ്പിക്‌സില്‍ രണ്ട് വെങ്കല മെഡലുകളാണ് ഇന്ത്യയുടെ അഭിമാന താരം നേടിയത്. ഓഗസ്റ്റ് 11നാണ് പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങ് നടക്കുക.

രണ്ട് മെഡലുകള്‍ നേടിയ മനുവിന് തലനാരിഴയ്ക്കാണ് മൂന്നാം മെഡല്‍ നഷ്ടമായത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് മത്സരത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് മിക്സഡ് വിഭാഗത്തിലുമാണ് മനു മെഡല്‍ നേടിയത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗല്‍ നാലാം സ്ഥാനത്തും മനു എത്തിയിരുന്നു.

അതേസമയം, ചടങ്ങിനുള്ള ഇന്ത്യയുടെ പുരുഷ പതാകവാഹകനെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More Stories from this section

family-dental
witywide