വീണ്ടും ട്രെയിൻ ദുരന്തം, ജാർഖണ്ടിൽ യാത്രക്കാർക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി, 12പേർ മരിച്ചെന്ന് റിപ്പോർട്ട്

ജംതാര: ജാർഖണ്ഡിൽ ട്രെയിനിടിച്ച് അപകടം. സംഭവത്തിൽ 12 മരിച്ചതായി റിപ്പോർട്ട്. ജംതാര ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാർ സഞ്ചരിച്ച ട്രെയിനിൽ തീപിടുത്തമുണ്ടായെന്ന് കേട്ട് പാളത്തിലേക്ക് ചാടിയവരെ മറ്റൊരു ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം കാലാജാരിയ റെയിൽവേ സ്‌റ്റേഷനിലായിരുന്നു ദാരുണമായ സംഭവം. മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തിയതായും രക്ഷാ പ്രവർത്തനം ഊർജിതമാക്കിയതായും ജംതാര ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Many feared dead as train crushes people in Jharkhand Jamtara

More Stories from this section

family-dental
witywide