യുഎസ് യുവതലമുറക്ക് ‘വിഷാദം’ കൂടുന്നോ? 18-24 വയസിലുള്ളവരിൽ മൂന്നിലൊരാൾക്ക് വരുമാനമില്ലെന്ന് പഠന റിപ്പോർട്ട്

അമേരിക്കയിൽ 18 നും 24 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ക്ക് വരുമാനമില്ലെന്ന് ഏറ്റവും പുതിയ പഠനം. വരുമാനമില്ലായ്മ യു എസിലെ യുവതലമുറയെ കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്. ഫെഡറല്‍ റിസർ ബാങ്ക് ഓഫ് സെന്‍റ് ലൂയിസിന്‍റെ 2024 ലെ സ്റ്റേറ്റ് ഓഫ് എക്കോണോമിക് ഇക്വിറ്റി റിപ്പോര്‍ട്ടാണ് (2024 State of Economic Equity report) അമേരിക്കയിലെ യുവതലമുറയെക്കുറിച്ച് ഏറ്റവും നിർണായകമായ ഈ പഠനം പുറത്തുവിട്ടത്.1999 നും 2005 നും ഇടയിൽ യു എസില്‍ ജനിച്ചവരിൽ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് സ്റ്റേറ്റ് ഓഫ് എക്കോണോമിക് ഇക്വിറ്റി റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. കൊവിഡ് 19 ആണ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചതെന്നും റിപ്പോർട്ട് പറയുന്നു.

കൊവിഡും ലോക്ഡൌണും പിന്നാലെ സൃഷ്ടിക്കപ്പെട്ട പണപ്പെരുപ്പവും പുതിയ തലമുറയിലെ ഒരു വിഭാഗത്തെ വലിയ പ്രശ്നങ്ങളിലേക്കാണ് തള്ളിയിട്ടതെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക ഗവേഷകയായ അന ഹെർണാണ്ടസ് കെന്‍റ് അടക്കമുള്ളവർ യു എസിലെ യുവതലമുറ നേരിടുന്ന പ്രശ്നം ഇതാണെന്നാണ് വിവരിക്കുന്നത്.യു എസിലെ 18 നും 24 നും ഇടയിൽ പ്രായമുള്ള വരുമാനമില്ലാത്ത യുവതലമുറിയിലെ വലിയൊരു വിഭാഗം വിഷാദ രോഗത്തിന്‍റെ പിടിയിലാണെന്നതാണ് പ്രധാനപ്പെട്ട് മറ്റൊരു കാര്യം. വിഷാദ രോഗികളായതിനാല്‍ തന്നെ അവര്‍ വിദ്യാഭ്യാസം തുടരുന്നില്ല. ജോലി ചെയ്യുന്നുമില്ല. ഇത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കും. ജോലി കിട്ടുന്ന പലരും വിഷാദ രോഗത്താലും മറ്റ് മാനസിക പ്രശ്നങ്ങളാലും ജോലി ഉപേക്ഷിക്കുന്നതായും പഠനം ചൂണ്ടികാട്ടിയിട്ടുണ്ട്. 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവതലമുറയിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

Many young adults face economic insecurity and depression, finds new St. Louis Fed report

More Stories from this section

family-dental
witywide