മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ പൊതുദർശനം ഇന്ന് ഡാളസിൽ

ഡാളസ്: യു എസിലെ വാഹനാപകടത്തിൽ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ പൊതുദർശനം ഇന്ന് ഡാലസിൽ നടക്കും. വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഡാളസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിലാണ് (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം.

അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തുന്നവർ പൂക്കൾക്ക് പകരം, കഴിഞ്ഞ കുറച്ച് മാസങ്ങളിൽ യോഹാന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിന്നിരുന്ന ശുശ്രൂഷാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ‘ഇൻ മെമ്മറി ഫോർ എറ്റേണിറ്റി’ എന്ന പ്രത്യേക ഫണ്ടിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന ജിഎഫ്എ വേൾഡിന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു യൊഹാൻ.

ഭൗതിക ശരീരം മെയ് 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു. ഭൗതിക ദേഹം അമേരിക്കയിൽ നിന്ന് എത്തിക്കാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഭാര്യ ഗിസെല, മകൻ ഡാനിയേൽ, മകൾ സാറ, പേരക്കുട്ടികൾ: ഡേവിഡ്, എസ്തർ, ജോനാ, ഹന്ന, ലിഡിയ, നവോമി, നോഹ.

More Stories from this section

family-dental
witywide