‘ലജ്ജാകരം, ജീർണ്ണത ബാധിച്ച ഭരണ സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല’; വന്യജീവി ആക്രമണത്തിൽ മാനന്തവാടി ബിഷപ്

മാനന്തവാടി: വയനാട്ടിലെ വന്യജീവി ആക്രണങ്ങളിൽ പ്രതിഷേധവുമായി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. വീട്ടിൽ ഇരുന്നാൽ പോലും വന്യമൃഗങ്ങളെ ഭയക്കേണ്ട അവസ്ഥ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

മൃഗങ്ങളുടെ ജനസംഖ്യ വർദ്ധനവിൽ ആർക്കും ആശങ്കയില്ല. ആരോടാണ് ചോദിക്കേണ്ടത്. ജീർണ്ണത ബാധിച്ച ഭരണ സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിസിടിവി സ്ഥാപിച്ച് മൃഗങ്ങളുടെ പോക്ക് വരവ് അറിയാമല്ലോ. എന്ത് കൊണ്ട് അതിനു തുനിയുന്നില്ല. സാങ്കേതിക വിദ്യ ഉണ്ട്, പക്ഷേ മനസ്സ് ഇല്ല എന്നാണ് മനസിലാക്കേണ്ടത്.

രാഷ്ട്രീയക്കാർ പരസ്പരം ചളി വാരിയെറിയൽ നിർത്തണമെന്നും വിഷയം നിയമ സഭയിലും പാർലമെൻ്റിലും ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾക്ക് എന്തുകൊണ്ട് ഇടപെട്ടുകൂടാ എന്ന ചോദ്യം ഉയരുന്നുണ്ട്. ദുരന്തം വന്ന ശേഷമുള്ള ഇടപെടൽ അല്ല വേണ്ടത്, ദുരന്തങ്ങൾ വരാതെ തടയുന്ന ഭരണത്തെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വനം വന്യജീവി പ്രശ്നങ്ങളിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നും മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide