
മെക്കിനി (ഡാളസ്): അടൂര്‍ വടക്കകടത്തു കാവ് വൈദ്യന്‍ പറമ്പില്‍ സൈമണ്‍ മാത്യൂസിന്റെ ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസില്‍ അന്തരിച്ചു. കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോള്‍ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗവുമാണ്.
1971 ല്‍ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോര്‍ക് ആല്‍ബനിയില്‍ രജിസ്റ്റേര്‍ഡ് നഴ്സായിരുന്നു. 2019 ല്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഡാളസിലേക്കു താമസം മാറ്റി മകനോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
മക്കള്‍: സജി മാത്യുസ് (മെക്കനി, ഡാളസ്), സണ്ണി മാത്യുസ് (ബോസ്റ്റണ്‍)
മരുമക്കള്‍: അമാന്‍ഡ, ജൂലി
പൊതു ദര്‍ശനവും സംസ്‌കാര ശുശ്രൂഷയും കരോള്‍ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ (2116 Old Denton rd) ഡിസംബര്‍ 7 ശനിയാഴ്ച. തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാമുവേല്‍ തമ്പി ചീരന്‍ – 91 999 587 5894















