കഞ്ചാവടിച്ച് കിറുങ്ങി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം, ആക്രമണവും, എമർജൻസി ലാൻഡിങ് നടത്തി ന്യൂജേഴ്‌സിയിലെ യുവാവിനെ പിടികൂടി

വാഷിങ്ടൺ: വിമാനത്തിൽ കഞ്ചാവ് ഉപയോ​ഗിച്ച് കിറുക്കായ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ന്യൂജേഴ്‌സിയിലെ ഡെലാങ്കോയിൽ നിന്നുള്ള 26 കാരനായ എറിക് നിക്കോളാസ് ഗാപ്‌കോയാണ് പ്രശ്നമുണ്ടാക്കിയത്. ജൂലൈ 18-ന് സീറ്റിലിൽ നിന്ന് ഡാളസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് 2101 വിമാനത്തിലാണ് സംഭവം. തുടർന്ന് വിമാനം യൂട്ടായിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന് മുമ്പ് ഇയാൾ 10 കഞ്ചാവ് ഭക്ഷ്യവസ്തുക്കൾ കഴിച്ചതായി പറഞ്ഞു. വിമാനം ടേക്ക് ഓഫിന് ശേഷം അയാൾ തൻ്റെ ഷർട്ട് അഴിച്ചുമാറ്റി സംഘർഷമുണ്ടാക്കുകയും അറ്റൻഡൻ്റിന് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ക്രൂ അംഗത്തെ ആക്രമിക്കുകയും വിമാനത്തിൻ്റെ വാതിലുകൾ ഒന്നിലധികം തവണ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ ക്യാപ്റ്റൻ സാൾട്ട് ലേക്ക് സിറ്റിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കിടെ ഗ്യാപ്‌കോ മറ്റൊരു യാത്രക്കാരന് അജ്ഞാത ഗുളികകൾ അടങ്ങിയ ബാഗ് നൽകാൻ ശ്രമിച്ചു. അറസ്റ്റിനിടെ, ഗ്ലാസ് വാതിൽ തകർത്ത് ഒരു ഉദ്യോഗസ്ഥനെ തുപ്പി. സംഭവം നിലവിൽ എഫ്ബിഐ സാൾട്ട് ലേക്ക് സിറ്റി ഫീൽഡ് ഓഫീസും സാൾട്ട് ലേക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെൻ്റും അന്വേഷിക്കുന്നു.

Marijuana edibles man creates ruckus in Flight

More Stories from this section

family-dental
witywide