സുക്കർബർഗ് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തി; പിന്നിലാക്കിയത് ബിൽ ഗേറ്റ്സിനെ

മെറ്റയുടെ ത്രൈമാസ ഫലങ്ങൾ പ്രതീക്ഷകൾക്കപ്പുറം കുതിച്ചുയരുകയും ഓഹരികൾ 20% വർധിക്കുകയും ചെയ്തതിന് ശേഷം ഫേസ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സുക്കർബർഗിന്റെ ആസ്തി 28.1 ബില്യൺ ഡോളർ വർദ്ധിച്ചു. ഇതോടെ സുക്കർബർഗിന്റെ ആസ്ഥി 170.5 ബില്യൺ ഡോളറായി ഉയരുകയും, അദ്ദേഹം കൂടാതെ ബിൽ ഗേറ്റ്‌സിനെ മറികടന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു.

പണപ്പെരുപ്പവും പലിശനിരക്ക് വർദ്ധനയും മൂലം ടെക് ഓഹരികൾ തകർന്നപ്പോൾ 2022 അവസാനത്തോടെ സുക്കർബർഗിന്റെ ആസ്തി 35 ബില്യൺ ഡോളറിന് താഴെയായി കുറഞ്ഞിരുന്നു. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ സുക്കർബർഗ് വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ഈ കണക്കുകൾ മറ്റ് വഴികളിലും സുക്കർബർഗിന് ഗുണം ചെയ്യും. സോഷ്യൽ മീഡിയ ഭീമൻ നിക്ഷേപകർക്കുള്ള ആദ്യ ലാഭവിഹിതത്തിൽ നിന്ന് സുക്കർബർഗിന് പ്രതിവർഷം ഏകദേശം 700 മില്യൺ ഡോളർ ലഭിക്കും.

മാർച്ചിൽ ആരംഭിക്കുന്ന ക്ലാസ് എ, ബി കോമൺ സ്റ്റോക്കുകൾക്ക് ഒരു ഷെയറിന് 50 സെൻ്റ് ത്രൈമാസ ക്യാഷ് ഡിവിഡൻ്റ് മെറ്റാ പ്രഖ്യാപിച്ചു. ബ്ലൂംബെർഗ് സമാഹരിച്ച കണക്കുകൾ പ്രകാരം, സുക്കർബർഗിന് ഏകദേശം 350 മില്യൺ ഓഹരികൾ കൈവശമുള്ളതിനാൽ, നികുതികൾക്ക് മുമ്പുള്ള ഓരോ ത്രൈമാസ പേയ്‌മെൻ്റിലും ഏകദേശം 175 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കും.

More Stories from this section

family-dental
witywide