ഈശോ സാം ഉമ്മന്റെ ഭാര്യ മേരി ഉമ്മൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

ലൊസാഞ്ചലസ് : ലൊസാഞ്ചലസ് ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശോ സാം ഉമ്മന്റെ (കൊച്ചുവീട്ടില്‍, മാവേലിക്കര) ഭാര്യ മേരി ഉമ്മന്‍ ലൊസാഞ്ചലസില്‍ അന്തരിച്ചു.

മാരാമണ്‍ കോയിത്തോടത്തു പരേതനായ കെ. വി. കോശിയുടെയും പരേതയായ രാജമ്മ കോശിയുടെയും (മണലൂര്‍, മാരാമണ്‍) മകളാണ്.

മുംബൈയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു കെ.വി. കോശിയും രാജമ്മ കോശിയും. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും മധുരയില്‍ നിന്നുമാണ് ഇരുവരും പഠനം പൂര്‍ത്തിയാക്കിയത്. മുംബെയില്‍ 1940 കളില്‍ ആദ്യമായി മാര്‍ത്തോമ്മാ- ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ പഠനം ആരംഭിച്ചത് അവരുടെ വസതിയിലായിരുന്നു. 1994 ല്‍ അമേരിക്കയിലെത്തി. ലോസാഞ്ചലസില്‍ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളാണ്.

മക്കള്‍: ഷോണ്‍ സാമുവല്‍ ഉമ്മന്‍, സ്റ്റീവ് കോശി ഉമ്മന്‍ മരുമകള്‍: പ്രിന്‍സി സൂസന്‍ ജേക്കബ്. കൊച്ചുമക്കള്‍: തിയാ മേരി സാമുവല്‍, സേറ സൂസന്‍ സാമുവല്‍, ഐസായ സാം ഉമ്മന്‍. ജോര്‍ജ് വര്‍ഗീസ് ബാബന്‍ (ലൊസാഞ്ചലസ്) സഹോദരനാണ്. സംസ്‌ക്കാരം പിന്നീട്. മേരി ഉമ്മന്‍്റെ നിര്യാണത്തിൽ ഫോമ ഭാരവാഹികൾ അനുശോചിച്ചു. പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം, ഡോ. ജയ്മോൾ ശ്രീധർ, ജയിംസ് ജോർജ് എന്നിവർ ദുഖം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide