മേരി തോമസ് ഷിക്കാഗോയിൽ അന്തരിച്ചു; സംസ്കാരം ജൂൺ ഒമ്പതിന്

ഷിക്കാഗോ: ഇന്റർനാഷനൽ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ മേരി തോമസ് (94) മേയ്‌ 28ന് ഷിക്കാഗോയിൽ അന്തരിച്ചു. ശുശ്രൂഷ ജൂൺ 8 ശനിയാഴ്ച രാവിലെ 9 ന് ഡെസ്സ്പ്ലെയിൻസിലുള്ള റിഡ്ജ് വുഡ് ചാപ്പലിൽ ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും. അടൂർ പകലോമറ്റം കെങ്കയിൽ പരേതരായ കൊച്ചു കുഞ്ഞ് കോശിയുടെയും അന്നമ്മയുടെയും മകളാണ്.

റാന്നി കണ്ടപ്പേരുർ തുണ്ടിയിൽ ഇലങ്കത്ത് പരേതനായ സൈമൺ തോമസാണ് ഭർത്താവ്. പൂനയിലും ബോംബെയിലും ദീർഘകാലം താമസിച്ചിരുന്ന മേരിയും സൈമണും മുംബൈ ചെമ്പൂർ ഐപിസിയിലെ സജീവ അംഗങ്ങളായിരുന്നു. 32 വർഷങ്ങൾക്കു മുൻപാണ് മകൻ പ്രമോദ് തോമസിനോടും കുടുംബത്തിനുമൊപ്പം ഷിക്കാഗോയിൽ താമസമാക്കിയത്.

മക്കൾ: സുമ (ബോംബെ) സുധ (അറ്റ്ലാന്റ) പ്രമോദ് (ഷിക്കാഗോ) പ്രവീൺ (സൗത്ത് കരോലീന). മരുമക്കൾ: ബാബു, പരേതനായ ജോയ്, റോയ്,ജെസ്സി, സൂസൻ. 10 കൊച്ചുമക്കളും 9 പേരക്കുട്ടികളും ഉണ്ട്.

കുര്യൻ ഫിലിപ്പ്

More Stories from this section

family-dental
witywide