ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി

ഫൊക്കാനയുടെ ട്രസ്‌റ്റി ബോർഡ് മെമ്പറും ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ജോജി തോമസിന്റെ മാതാവും വി.യു. തോമസിന്റെ ഭാര്യയുമായ മേരി തോമസ് (80 ) നിര്യാതയായി. കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മേരി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

മക്കൾ: ജോജി തോമസ്, ജൂലി ജിഷി. മരുമക്കൾ: രേഖ (തൈത്തറയിൽ ), ജോസ് (കൊരട്ടിയിൽ), ചഞ്ചൽ ( മണലേൽ). കൊച്ചുമക്കൾ: ജെറമി, ജോനാതൻ, ജെയ്ഡൻ, ജസ്റ്റിൻ, ജെസ്സിക്ക ആൻഡ് ഷാൻ കണ്ടിലിമറ്റം , ജോഷ്വ,ജെയിംസ്, ജെയിംസ്.

പൊതുദർശനം വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ ചെറുകരയിലുള്ള വീട്ടിൽ. സംസ്കാര ശുശ്രൂഷകൾ ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും ശേഷം സംസ്‌കാ ചടങ്ങുകള്‍ ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചര്‍ച്ചിലും നടക്കും.

More Stories from this section

family-dental
witywide