
മാസ്ക് ( MASC) മയാമി എവർറോളിങ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സീസൺ – 5 ഇന്നും നാളെയും ഫ്ലെമിങ്ഗോ വെസ്റ്റ് പാർക് കൂപ്പർസിറ്റിയിൽ വച്ച് നടക്കും. യുഎസിൻ്റേയും കാനഡയുടേയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നു. മത്സരങ്ങൾ മുൻ ബ്രോവാർഡ് കൗണ്ടി മേയർ ഡെയ്ൽ ഹോൾനെസ് ഉദ്ഘാടനം ചെയ്യും.
ഡയമണ്ട് എഫ്സി കാനഡ, ആഴ്സനൽ ഫിലാഡൽഫിയ, എഫ്സി ന്യൂയോർക്, മാനിയക് അറ്റ്ലാന്‍റ, എഫ് സി സി ഡാളസ്, കോളംബസ് ടസ്ക്കേഴ്സ് ഓഹായോ, ഓസ്റ്റിൻ സ്ട്രൈകേഴ്സ്, മിന്നൽ ഷാർലറ്റ്, ബാൾട്ടിമോർ ഖിലാടീസ്, ഹൂസ്റ്റൺ യുണൈറ്റഡ്, എംഎഫ്സി ജാക്സൺവിൽ, മാട് ഡേടോണ, മാസ്ക് മയാമി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും.
കൂടുതൽ വിവരങ്ങൾക്ക് . വിബിൻ വിൻസൻ്റ് -914 623 2753, ജോഷി ജോൺ – 754 204 7972, അജിത് വിജയൻ – 904 705 6313.










