
ഇംഫാല്‍: മണിപ്പൂരിലെ ലീമാഖോങ് പവര്‍ സ്റ്റേഷനില്‍ വന്‍ ഇന്ധന ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇംഫാല്‍ താഴ്വരയിലൂടെ കടന്നുപോകുന്ന അരുവികളിലേക്കാണ് ഇന്ധനം ഒഴുകിയെത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചോര്‍ച്ചയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
മണിപ്പൂര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് (പിഎച്ച്ഇഡി) മന്ത്രി ലെയ്ഷാങ്തെം സുസിന്ദ്രോ മെയ്റ്റെയും വനം മന്ത്രി തോംഗം ബിശ്വജിത് സിംഗും ഇന്നലെ രാത്രി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
Tags:











