
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന നിലപാടിലേക്ക് മാത്യു കുഴല്‍നാടന്‍ മാറിയത്. ഇതോടെ എതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കൂവെന്ന് പറഞ്ഞ തിരുവനന്തപുരം വിജിലന്‍സ് കോടതി, വിധി പറയാനായി ഹര്‍ജി ഈ മാസം 12 ലേക്ക് മാറ്റി.
ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയും മകള്‍ വീണയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ഫെബ്രുവരി 29ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍ നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.